ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് …ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് എൽ സാൽവദോർ, തെക്ക്-കിഴക്ക് നിക്കരാഗ്വ, തെക്ക് ശാന്തസമുദ്രം, വടക്ക് ഹോണ്ടുറാസ് ഉൾക്കടൽ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. ടെഗുസിഗൽപ ആണ് തലസ്ഥാനം. 112,492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 7,483,763 ആണ്.